ഡൽഹിയിൽ നിന്നുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി; കോഴിക്കോട് ഇറങ്ങിയവരിൽ ആറ് പേർ ആശുപത്രിയിൽ

ഡൽഹിയിൽ നിന്നുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി; കോഴിക്കോട് ഇറങ്ങിയവരിൽ ആറ് പേർ ആശുപത്രിയിൽ

ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ പ്രത്യേക ട്രെയിൻ തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 5.10നാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. കർശന പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. കോഴിക്കോട് ട്രെയിൻ ഇറങ്ങിയ ആറ് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലാക്കി

രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവർക്കൊപ്പം യാത്ര ചെയ്തവരെയും നിരീക്ഷണത്തിലാക്കി. രോഗലക്ഷണമില്ലാത്തവരെ കെ എസ് ആർ ടി സി ബസുകളിലും സ്വന്തം വാഹനങ്ങളിലുമായി അതാത് ജില്ലകളിലേക്ക് തിരിച്ചു.

5.10ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയെങ്കിലും പരിശോധനകൾക്ക് ശേഷം 5.35ഓടെയാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ചിലർ കടുത്ത പനി ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

603 പേർ തിരുവനന്തപുരത്ത് ഇറങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് ഉള്ളവരെല്ലാം എറണാകുളത്ത് ഇറങ്ങിയതിനാൽ 400ഓളം പേരാണ് തിരുവനന്തപുരത്ത് എത്തിയത്. 252 പേരാണ് കോഴിക്കോട് ഇറങ്ങിയത്.

Share this story