മഹാരാഷ്ട്രയിൽ നിന്നുമെത്തിയത് തീവ്രതയേറിയ വൈറസ്; ജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ

മഹാരാഷ്ട്രയിൽ നിന്നുമെത്തിയത് തീവ്രതയേറിയ വൈറസ്; ജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ

ഒരിടവേളക്ക് ശേഷമുള്ള കാസർകോട്ടെ കൊവിഡ് വ്യാപന സാഹചര്യം അതീവ ഗുരുതരമെന്ന് ജില്ലാ കലക്ടർ സജിത്ത് ബാബു. ജനങ്ങൾ കർശന ജാഗ്രത പാലിക്കണം. രോഗം പടരുന്ന സാഹചര്യമാണെങ്കിലും ട്രിപ്പിൾ ലോക്കിംഗ് സുരക്ഷ അടക്കം പരിഗണിക്കപ്പെടുന്നില്ലെന്നാണ് വിവരം

മഹാരാഷ്ട്രയിൽ നിന്നെത്തിയ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള പൈവളിഗ പഞ്ചായത്ത് ആകെ പൂട്ടിയിടാൻ ഉദ്ദേശിക്കുന്നില്ല. സമ്പർക്കമുള്ള പ്രദേശങ്ങൾ മാത്രം അടച്ചിടുമെന്നും കലക്ടർ വ്യക്തമാക്കി. ജില്ലയിൽ രോഗികളുടെ എണ്ണം ഉയർന്നേക്കും. എന്നിട്ടും ഇപ്പോഴും കാര്യങ്ങൾ മനസ്സിലാക്കാത്തവരുണ്ട്.

മഹാരാഷ്ട്രയിൽ നിന്നും വന്നത് തീവ്രതയേറിയ വൈറസാണ്. നേരിയ സമ്പർക്കം ഉണ്ടായവർക്കു പോലും രോഗം ബാധിച്ചു. ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.

Share this story