വയനാട്ടിലെ മൂന്ന് കോളനികളിൽ നിന്ന് 650 ആദിവാസികളെ ക്വാറന്റൈൻ ചെയ്തു

വയനാട്ടിലെ മൂന്ന് കോളനികളിൽ നിന്ന് 650 ആദിവാസികളെ ക്വാറന്റൈൻ ചെയ്തു

വയനാട് ജില്ലയിലെ മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റൈൻ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സർവാണി കോളനികളിൽ ഉള്ളവരെയാണ് ക്വാറന്റൈൻ ചെയ്തത്.

സംസ്ഥാനത്തെ രോഗപ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞ ഒരു ജനവിഭാഗത്തിനിടയിലാണ് കൊവിഡ് ഭീഷണി ഉയർത്തിയിരിക്കുന്നത്. ട്രക്ക് ഡ്രൈവറുടെ മകളുടെ ഭർത്താവ് നടത്തിയിരുന്ന ചായക്കടയിലും പലചരക്ക് കടയിലും കോളനികളിൽ നിന്നുള്ള നിരവധി പേർ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

ആദിവാസി വിഭാഗക്കാരിൽ പോഷകാഹാര കുറവും വിളർച്ചയും ഉള്ളവർ കൂടുതലായതിനാൽ രോഗപ്പകർച്ച വേഗത്തിലാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Share this story