വീടിനുള്ളിൽ ചാരായം വിൽപ്പന; വീട്ടമ്മയും സുഹൃത്തും അറസ്റ്റിൽ

വീടിനുള്ളിൽ ചാരായം വിൽപ്പന; വീട്ടമ്മയും സുഹൃത്തും അറസ്റ്റിൽ

വീടിനുള്ളിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന വീട്ടമ്മയും സുഹൃത്തും അറസ്റ്റിൽ. ആര്യങ്കോട് ചെമ്പൂര് ചിലമ്പറ സ്വദേശി മഞ്ജു എന്ന സിനി, വെള്ളറട ആനപ്പാറ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്.

ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് 75 ലിറ്റർ കോടയും പതിനായിരത്തോളം രൂപയുടെ വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വീട്ടിൽ ചാരായ വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

Share this story