കുന്ദമംഗലത്ത് വർക്ക് ഷോപ്പിൽ തീപിടിത്തം; നിരവധി ബെൻസ് കാറുകൾ കത്തി നശിച്ചു

കുന്ദമംഗലത്ത് വർക്ക് ഷോപ്പിൽ തീപിടിത്തം; നിരവധി ബെൻസ് കാറുകൾ കത്തി നശിച്ചു

കുന്ദമംഗലത്തിനടുത്ത് മുറിയനാലിൽ ബെൻസ് വർക്ക് ഷോപ്പിൽ തീടിപ്പിത്തം. എട്ട് ബെൻസ് കാറുകൾ പൂർണമായും നാല് കാറുകൾ ഭാഗികമായും കനത്തി നശിച്ചു. ഷോപ്പിനകത്തുണ്ടായിരുന്ന മറ്റ് സാമഗ്രികൾ എല്ലാം തന്നെ കത്തി നശിച്ചു.

കോഴിക്കോട് സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 5.45ഓടെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതുന്നു

കുന്ദമംഗലത്ത് വർക്ക് ഷോപ്പിൽ തീപിടിത്തം; നിരവധി ബെൻസ് കാറുകൾ കത്തി നശിച്ചു

അഞ്ച് യൂനിറ്റ് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. രണ്ട് കോടിയലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. കെട്ടിടത്തിന്റെ ചുമരുകൾക്കും കേടുപാടുകളുണ്ടായി. അലമാരകളും പൂർണമായി കത്തി നശിച്ചു. കോഴിക്കോട് ജില്ലയിലെ ബെൻസ് കാറുകളുടെ എക്‌സ്‌ക്ലൂസീവ് വർക്ക് ഷോപ്പാണ് കത്തി നശിച്ചത്.

Share this story