കെപിസിസി ഏർപ്പാടാക്കിയ ബസിൽ ബംഗളൂരുവിൽ നിന്നുള്ളവരെ പെരുവഴിയിൽ ഇറക്കിവിട്ട് ഡ്രൈവറും സഹായിയും മുങ്ങി

കെപിസിസി ഏർപ്പാടാക്കിയ ബസിൽ ബംഗളൂരുവിൽ നിന്നുള്ളവരെ പെരുവഴിയിൽ ഇറക്കിവിട്ട് ഡ്രൈവറും സഹായിയും മുങ്ങി

ബംഗളൂരുവിൽ നിന്ന് ബസിൽ കേരളത്തിൽ എത്തിയവരെ വഴിയിൽ ഇറക്കി വിട്ടതായി പരാതി. ബസിൽ വന്നവരെ കോട്ടയത്ത് പെരുവഴിയിൽ ഇറക്കിവിട്ട ശേഷം ഡ്രൈവറും സഹായിയും കടന്നുകളയുകയായിരുന്നു. യാത്രക്കാരെ പോലീസ് എത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൊവിഡ് പ്രതിരോധ നിർദേശം ലംഘിച്ചതിന് ഡ്രൈവർക്കും സഹായിക്കുമെതിരെ പോലീസ് കേസെടുത്തു. അടൂർ സ്വദേശി വിനോദ്, നെടുമുടി സ്വദേശി ജീവൻ എന്നിവർക്കെതിരെയാണ് കേസ്. കെ പി സി സി ഏർപ്പാടാക്കിയതാണ് ബസെന്ന് ഇരുവരും പോലീസിന് മൊഴി നൽകി

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് കോട്ടയത്ത് നടുറോഡിൽ ഇറക്കിവിട്ടത്. വാഹനത്തിൽ കൊണ്ടുവന്ന് റോഡിൽ ഇറക്കിവിട്ടെന്ന പരാതിയുമായി രണ്ട് യാത്രക്കാർ പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തായത്. രണ്ട് പേർക്കും കോട്ടയത്തേക്കുള്ള പാസില്ലായിരുന്നു.

Share this story