ബീഹാറിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽപ്പെട്ടു; 3 പേർ മരിച്ചു

ബീഹാറിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽപ്പെട്ടു; 3 പേർ മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ തെലങ്കാനയിൽ വെച്ച് അപകടത്തിൽപ്പെട്ട് ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ബിഹാറിലെ വാസ്ലിഗഞ്ചിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ ഒന്നര വയസ്സുകാരിയ അനാലിയ, ഡ്രൈവർ മംഗലാപുരം സ്വദേശി സ്റ്റാൻലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്ത കുട്ടിയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്

വാസ്ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്‌കൂൾ അധ്യാപകനാണ് അനീഷ്. സഞ്ചരിച്ചിരുന്ന കാർ നിസാമാബാദിൽ വെച്ച് ട്രക്കിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം

Share this story