എന്ത് പ്രഹസനമാണ് റോജി; കാലടിയിൽ സാമൂഹിക അകലമൊക്കെ മറന്ന് മാസ്‌ക് വിതരണം നടത്തി കോൺഗ്രസ് എംഎൽഎ

Share with your friends

കൊവിഡ് കാലത്തെ ഏറ്റവും വലിയ പ്രതിരോധങ്ങളിലൊന്നാണ് സാമൂഹിക അകലം പാലിക്കുക എന്നത്. ജനപ്രതിനിധികളാണ് സാധാരണ ജനങ്ങളെ ഇതിനായി ബോധവത്കരിക്കേണ്ടത്. പക്ഷേ പത്രത്തിൽ വാർത്ത വരാനും സമൂഹ മാധ്യമങ്ങളിൽ ലൈക്ക് വാരാനുമൊക്കെയുള്ള പ്രഹസനങ്ങൾക്കിടയിൽ നേതാക്കൾക്ക് എന്ത് ധാർമികതയാണ് ഇതിലുള്ളത്.

കൊച്ചി കാലടിയിൽ എംഎൽഎ ഉൾപ്പെടയുള്ള ജനപ്രതിനിധികളും പ്രാദേശിക കോൺഗ്രസ് നേതാക്കളും ചേർന്ന് നടത്തിയ മാസ്‌ക് വിതരണ ചടങ്ങാണ് കൊവിഡ് മാർഗ നിർദേശങ്ങളൊക്കെ ലംഘിച്ചത്. അതും അറുപതോളം കുട്ടികളെ സംഘടിപ്പിച്ച് നടത്തിയ ചടങ്ങ്.

കാലടി ബ്ലോക്ക് ഡിവിഷനിൽപ്പെട്ട അഞ്ച് മുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്കയാണ് ജനപ്രതിനിധികൾ മാസ്‌ക് വിതരണം നടത്തിയത്. അങ്കമാലി എംഎൽഎയും കോൺഗ്രസ് നേതാവുമായ റോജി എം ജോൺ ആണ് ഉദ്ഘാടനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി പി ജോർജ്, പ്രാദേശിക നേതാക്കൾ എല്ലാവരും ചടങ്ങിനെത്തി. 60 കുഞ്ഞുങ്ങളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ചടങ്ങിനെത്തി.

ഒരു സുരക്ഷാ മാനദണ്ഡവും ചടങ്ങിൽ പരിഗണിക്കപ്പെട്ടില്ല. സാമൂഹിക അകലം എന്താണെന്ന് പോലും അറിയാതെ ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രകടന നാടകം. മാസ്‌ക് വിതരണത്തിന് ശേഷം എല്ലാവരെയും കൂട്ടി നിർത്തി ഫോട്ടോ എടുപ്പ് കൂടി കഴിഞ്ഞതോടെ സമ്പൂർണമായി. പിഞ്ചുകുട്ടികളുടെ ജീവൻ പോലും ആശങ്കയിലാക്കിയാണ് കോൺഗ്രസ് നേതാക്കൾ പ്രഹസന നാടകം കാഴ്ച വെച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!