ഒടുവില്‍ ആ ‘ബ്ലാക്ക്മാന്‍’ വലയിലായി, നെഞ്ചിടിപ്പുമാറി മലയോര മേഖല ; അറസ്റ്റിലായത് ടിപ്പര്‍ ലോറി പ്രിന്‍സ് റഹ്മാന്‍

ഒടുവില്‍ ആ ‘ബ്ലാക്ക്മാന്‍’ വലയിലായി, നെഞ്ചിടിപ്പുമാറി മലയോര മേഖല ; അറസ്റ്റിലായത് ടിപ്പര്‍ ലോറി പ്രിന്‍സ് റഹ്മാന്‍

തിരുവമ്പാടി : മലയോരമേഖലയെ നീണ്ടനാളുകളായി ഭീതിയിലാഴ്ത്തിയ ‘ബ്ലാക്ക്മാന്‍’ ഒടുവില്‍ വലയില്‍. സ്ത്രീകളെയും കുട്ടികളെയും പേടിപ്പിക്കുന്നതിലായിരുന്നു ബ്ലാക്കുമാന്‍ ലഹരി കണ്ടെത്തിയിരുന്നത്. ഏറെ നാളുകളായി തിരുവമ്പാടി മേഖലയിലെ പല വീടുകളിലും രാത്രിയില്‍ ജനലില്‍ മുട്ടുക, സ്ത്രീകളെ പേടിപ്പിക്കുക ഇതൊക്ക ആയിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.

തിരുവമ്പാടി കൂമ്പാറയില്‍ ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന മഞ്ചേരി സ്വദേശി പ്രിന്‍സ് റഹ്മാനെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടിയത്.

ചെറുപ്പക്കാര്‍ ഇയാളെ പിടിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസമായി സംശയം തോന്നി നാട്ടുകാര്‍ പിന്‍സ് റഹ്മാനെ നിരീക്ഷിച്ചു വരികയായിരുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെ മുറിയില്‍ നിന്ന് പുറത്തു പോയ ഇയാളെ യുവാക്കള്‍ രഹസ്യമായി പിന്തുടര്‍ന്നു. കൂമ്പാറ മൃഗാശുപത്രി പരിസരത്തുനിന്നാണ് സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്. തിരുവമ്പാടി പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Share this story