മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു; ഏർപ്പാടാക്കിയത് രാഹുൽ ഗാന്ധിയെന്ന് രമേശ് ചെന്നിത്തല

മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു; ഏർപ്പാടാക്കിയത് രാഹുൽ ഗാന്ധിയെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

1. ലോക്ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു.

 

 

 

സാമൂഹ്യ അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ്‌ യാത്ര.

 

പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽഗാന്ധി എംപി മുൻകൈ എടുത്താണ് ബസ് ഏർപ്പാട് ചെയ്തിരിക്കുന്നത്.

 

ബുധനാഴ്ച ബസ് കേരളത്തിൽ എത്തിച്ചേരും.

 

2. ജലന്ധറിൽ നിന്ന് കേരളത്തിലേക്ക് മേയ് 19 ന് പുറപ്പെടുന്ന ട്രെയിനിലെ യാത്രക്കാരുടെ ടിക്കറ്റ് അടക്കം പഞ്ചാബ് സർക്കാർ വഹിക്കും.

 

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികൾ ഇരു സംസ്ഥാന സർക്കാരുകളുടേയും ഔദ്യോഗിക പാസ് വാങ്ങിയ ശേഷമാണ് യാത്രചെയ്യുന്നത്.

 

നമ്മുടെ കുട്ടികൾ കേരളത്തിലേക്ക് മടങ്ങി വരട്ടെ….

 

രാജ്യം സ്തംഭിച്ചിരിക്കുമ്പോൾ ഇവിടേയ്ക്കല്ലാതെ നമ്മുടെ മക്കൾ വേറെ എവിടെ പോകാനാണ്?

 

അവർ വരട്ടെ. സ്വന്തമായി വാഹനമെടുക്കാൻ ശേഷിയില്ലാത്തവരെയാണ് കോൺഗ്രസ് നാട്ടിലേക്കു മടക്കി കൊണ്ടുവരുന്നത്.

മറുനാട്ടിൽ പെട്ടുപോയവരെ ഓർത്ത് മാതാപിതാക്കളും ബന്ധുക്കളും ആശങ്കയും സങ്കടവും അനുഭവിക്കുന്നത് ഒഴിവാക്കാം…..

1. ലോക്ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു….

Posted by Ramesh Chennithala on Sunday, May 17, 2020

Share this story