അബൂദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അബൂദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വന്ദേഭാരത് മിഷന്റെ ഭാഗമായി അബൂദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേർ കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരാണ്. ഇന്നലെ വൈകുന്നേരം ദുബൈ-കൊച്ചി വിമാനത്തിലെത്തിയതിൽ ഒരാളെയും കളമശ്ശേരി കെയർ സെന്ററിലേക്ക് മാറ്റിയിരുന്നു

പുലർച്ചെ രണ്ടേ കാലോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. അബുദാബിയിൽ നിന്നുള്ള 180 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പേരെ കൊവിഡ് ലക്ഷണങ്ങളോടെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേർ മലപ്പുറം സ്വദേശികളും ഒരാൾ കോഴിക്കോട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മറ്റ് വിമാനയാത്രക്കാർക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് തന്നെ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share this story