ബസ് ചാർജ് 50 ശതമാനം വർധിപ്പിച്ചു; വർധനവ് കൊവിഡ് ഘട്ടത്തിൽ മാത്രം

ബസ് ചാർജ് 50 ശതമാനം വർധിപ്പിച്ചു; വർധനവ് കൊവിഡ് ഘട്ടത്തിൽ മാത്രം

സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കും. അമ്പത് ശതമാനമാണ് വർധനവ്. കിലോമീറ്ററിന് 70 പൈസ തോതിലാണ് നിലവിൽ ചാർജ് ഈടാക്കുന്നത്. ഇത് 1.10 രൂപയാക്കി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡിന്റെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചാണ് ബസിൽ യാത്ര അനുവദിക്കുക. ഇതുപ്രകാരം പാതി സീറ്റുകളിൽ മാത്രമേ ആളുകൾക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകൾ ഒഴിച്ചിടണം.

ജില്ലാ അതിർത്തികൾക്കുള്ളിൽ മാത്രമാണ് യാത്രാനുമതിയുള്ളത്. ഇങ്ങനെ വരുമ്പോഴുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് ചാർജ് വർധനവ്. കൊവിഡ് ഘട്ടത്തിൽ മാത്രമാണ് ഈ വർധനവെന്നും സ്ഥിരമായി ഉള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രാ ഇളവുകൾ ഉള്ളവർ പരിഷ്‌കരിച്ച ചാർജിന്റെ പകുതി നൽകണം. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story