പെരുന്നാൾ നമസ്‌കാരം വീടുകളിൽ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി; മുസ്ലീം മതപണ്ഡിതരും സമ്മതിച്ചു

പെരുന്നാൾ നമസ്‌കാരം വീടുകളിൽ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി; മുസ്ലീം മതപണ്ഡിതരും സമ്മതിച്ചു

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇസ്ലാം മതവിശ്വാസികൾ പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുസ്ലീം മതപണ്ഡിതൻമാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച് തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഈദുൽ ഫിത്വർ വരികയാണ്. പള്ളികളിലും പൊതുസ്ഥലത്തും പെരുന്നാൾ നമസ്‌കാരത്തിന് ആളുകൾ എത്താറുണ്ട്. ഇത്തവണ മഹാമാരിയുടെ ഭീഷണിയുള്ളതിനാൽ എന്തുവേണമെന്ന് തീരുമാനിക്കാൻ മുസ്ലീം മതപണ്ഡിതൻമാരുമായി സംസാരിച്ചിരുന്നു. പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളിൽ തന്നെ നടത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്

സക്കാത്ത് നൽകാൻ ആളുകൾ പോകുന്നതും ഒഴിവാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. സക്കാത്ത് വീടുകളിൽ തന്നെ എത്തിച്ചു നൽകാമെന്ന നിർദേശമാണ് മതപണ്ഡിതർ അംഗീകരിച്ചത്. പെരുന്നാളിലെ കൂട്ടായ പ്രാർഥന ഒഴിവാക്കുന്നത് വേദനാജനകമാണ്. എന്നിട്ടും ഇത്തരത്തിലൊരു തീരുമെടുത്ത മതപണ്ഡിതർക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story