പട്‌നയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രയിനുകൾ വേണം: കേരള എംപിമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി

പട്‌നയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രയിനുകൾ വേണം: കേരള എംപിമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഡൽഹിയിൽനിന്നും കേരളാ എക്സ്പ്രസ് യാത്ര ചെയ്യുന്ന റൂട്ടിലും പാട്നയിൽനിന്നും പ്രത്യേക ട്രെയിനുകൾ മലയാളികൾക്കായി അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ അടക്കമുള്ള ‘എം.പി.മാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഇപ്പോൾ ഡൽഹിയിൽ നിന്നും കൊങ്കൺ വഴി മാത്രമാണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്. ഇതുകാരണം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മലയാളികൾക്ക് എത്തിച്ചേരാനാകുന്നില്ല. അതുകൊണ്ടാണ് ഡൽഹിയിൽനിന്നും കേരളാ എക്സ്പ്രസ് സഞ്ചരിക്കുന്ന റൂട്ടിൽ പ്രത്യേക ട്രെയിൻ ആവശ്യപ്പെടുന്നത്.

അതോടൊപ്പം പട്നയിൽനിന്നും മലയാളികളെ എത്തിക്കാൻ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്നും എം.പി.മാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Share this story