നാലാം ഘട്ട ലോക്ക് ഡൗണിൽ കേരളത്തിന്റെ ഇളവുകൾ ഇന്നറിയാം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കും

നാലാം ഘട്ട ലോക്ക് ഡൗണിൽ കേരളത്തിന്റെ ഇളവുകൾ ഇന്നറിയാം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കും

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം ഇന്ന് പുറത്തിറക്കും. പൊതുഗതാഗതം വേണമോയെന്ന കാര്യത്തിൽ നയപരമായ തീരുമാനം സർക്കാർ സ്വീകരിച്ചേക്കും

ട്രെയിൻ, ബസ് സർവീസുകൾ വ്യാപകമായി നടത്തണമോ അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകൾ എന്തെല്ലാം നിബന്ധനകൾക്ക് വിധേയമായി വേണമെന്നതിലും ഇന്ന് തീരുമാനമുണ്ടാകും. മെയ് 31 വരെ സ്‌കൂളുകൾ അടച്ചിടണമെന്ന് നിർദേശമുള്ളതിനാൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കും

പരീക്ഷകളുടെ മാറ്റിവെപ്പും ഇതുവരെ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയവും മറ്റും തീരുമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. കേരളത്തിന്റെ സ്ഥിതിഗതികൾ ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിൽ വിശദീകരിച്ചു.

ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഒരു തരത്തിലും വെള്ളം ചേർക്കരുതെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അതേസമയം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾക്കായി കുട്ടികളെ സ്‌കൂളുകളിലേക്ക് കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

Share this story