കൊവിഡ് പ്രതിരോധത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ബയ്യെ ടോപ്പെ. കൊവിഡ് കേസുകൾ മഹാരാഷ്ട്രയിൽ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് രാജേഷ് ബയ്യെ ടോപ്പോ ഇക്കാര്യം പറഞ്ഞത്.

ഇത്രയധികം കൊവിഡ് കേസുകൾ ഉണ്ടായിട്ടും കേരളത്തിൽ മരണസംഖ്യ കുറയ്ക്കാൻ സാധിച്ചത് അഭിനന്ദനാർഹമാണ്. കൂടാതെ മികച്ച ക്വാറന്റൈൻ സംവിധാനത്തിലൂടെ കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചുവെന്നും ഇത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു

കേരളം നടപ്പാക്കിയ ഗൈഡ് ലൈൻസ്, ചികിത്സ, പരിശോധനകൾ തുടങ്ങിയ കാര്യങ്ങൾ മഹാരാഷ്ട്ര ആരോഗ്യമന്ത്രി ചോദിച്ചറിഞ്ഞു. ആശുപത്രി പ്രവർത്തനങ്ങൾ, ഗവേഷണം, പ്രതിരോധ സംവിധാനങ്ങൾ, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചു

കേരളം ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറന്റൈൻ എന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരളത്തിൽ ബാത്ത് റൂം അറ്റാച്ച്ഡ് സൗകര്യമില്ലാത്തവരെ സർക്കാർ കെയർ സെന്ററുകളിലാണ് പാർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.

Share this story