കോൺഗ്രസ് എംഎൽഎ വി ഡി സതീശനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

കോൺഗ്രസ് എംഎൽഎ വി ഡി സതീശനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

പറവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നിർദേശപ്രകാരമാണ് കേസ്. ആലുവ റൂറൽ എസ് പിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും എം സി ജോസഫൈൻ അറിയിച്ചു

വി ഡി സതീശൻ സമൂഹ മാധ്യമങ്ങളിലൂടെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ഫേക്ക് ആണെന്നായിരുന്നു വി ഡി സതീശൻ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് അദ്ദേഹം തിരുത്തി പറയുകയും ചെയ്തിരുന്നു.

Share this story