എംഫാൻ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എഴ് ജില്ലകളിൽ യെല്ലോ അലർട്ട്

എംഫാൻ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിക്കുന്ന എംഫാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ജില്ലകളിൽ അതിശ്കതമായ ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിൽ അതിശക്തമായ കാറ്റുണ്ടാകുമെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം

കേരളാ തീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞുവീശിയേക്കും. കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ മേഖല എന്നിവിടങ്ങളിൽ 75 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം.

Share this story