അതൊക്കെ അവരുടെ ശീലങ്ങളാണ്, എനിക്ക് ഉത്തരം പറയാൻ ആരുടെയും സഹായം വേണ്ട; പി ആർ ആരോപണത്തിൽ പിണറായി

അതൊക്കെ അവരുടെ ശീലങ്ങളാണ്, എനിക്ക് ഉത്തരം പറയാൻ ആരുടെയും സഹായം വേണ്ട; പി ആർ ആരോപണത്തിൽ പിണറായി

തന്റെ വാർത്താ സമ്മേളനങ്ങൾക്ക് പിന്നിൽ പി ആർ ഏജൻസിയുടെ ഇടപെടലുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ഈ നാടിനറിയാം. മാധ്യമപ്രവർത്തകരെ ആദ്യമായി കാണുന്നയാളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു

നിങ്ങൾ കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നു. ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിൽക്കുന്നുണ്ട്. നമ്മൾ തമ്മിൽ ഇതാദ്യമായി കാണുകയല്ല. കുറേ കാലമായി കാണുന്നുണ്ട്. നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ ഞാൻ പറയുന്ന കാര്യങ്ങളിൽ മറ്റാരുടെയെങ്കിലും ഉപേദശം തേടുന്ന ശീലം എനിക്കുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ളവരാരും പറയില്ല

നിങ്ങളെന്നോട് ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ. ഞാൻ ഹെഡ് ഫോണോ മറ്റോ വെച്ച് പി ആർ ഏജൻസിക്കാരോട് ചോദിക്കാറുണ്ടോ. ഞാൻ ഫ്രീയായി നിൽക്കുന്നു. നിങ്ങൾ ഫ്രീയായി നിൽക്കുന്നു. ഏതെങ്കിലും ചോദ്യത്തിന് ഞാനുത്തരം പറയാതിരുന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു

കൊവിഡ് ദുരിതകാലം സംസ്ഥാന സർക്കാർ കൊയ്ത്തുകാലമായി മാറ്റുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. അത് അവരുടെ പഴയ ശീലം കൊണ്ട് പറയുന്നതാണ്. ഞങ്ങൾക്കത് ശീലമില്ല. പ്രതിപക്ഷത്തിന്റെ സർവ കക്ഷിയോഗം എന്ന ആവശ്യം അതേസമയം മുഖ്യമന്ത്രി അംഗീകരിച്ചു. യോഗം ആവശ്യമുള്ള സമയത്ത് വിളിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story