സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് ബാധ; അഞ്ച് പേർ കണ്ണൂർ ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് ബാധ; അഞ്ച് പേർ കണ്ണൂർ ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ കണ്ണൂർ ജില്ലയിൽ അഞ്ച് പേർക്കും മലപ്പുറം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. രോഗം സ്ഥിരീകരിച്ച 12 പേരും പുറത്തുനിന്ന് വന്നവരാണ്. ഇതിൽ നാല് പേർ വിദേശത്ത് നിന്നുമെത്തി. എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതിൽ ആറ് പേർ മഹാരാഷ്ട്രയിൽ നിന്നുമെത്തിയവരാണ്. ഒരാൾ ഗുജറാത്തിൽ നിന്നും മറ്റൊരാൾ തമിഴ്‌നാട്ടിൽ നിന്നുമെത്തിയതാണ്

ഇതുവരെ സംസ്ഥാനത്ത് 642 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 142 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 72,000 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 71545 പേർ വീടുകളിലും 455 പേർ ആശുപത്രികളിലും ചികിത്സയിൽ കഴിയുകയാണ്

46958 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 45527 പേർക്കും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 5630 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 5340 പേർക്കും രോഗബാധയില്ല.

33 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂർ ജില്ലയിലെ പാനൂർ മുൻസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്തുമാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

Share this story