സംസ്ഥാനത്ത് ഇന്നലെ ഗൾഫിൽ നിന്നെത്തിയ ഏഴ് പ്രവാസികൾക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

സംസ്ഥാനത്ത് ഇന്നലെ ഗൾഫിൽ നിന്നെത്തിയ ഏഴ് പ്രവാസികൾക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

സംസ്ഥാനത്ത് ഇന്നലെ ഗൾഫിൽ നിന്നുമെത്തിയ ഏഴ് പ്രവാസികളെ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസോലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒരാൾക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്.

കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്കും കരിപ്പൂരിലെത്തിയ ആളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്. നേരത്തെ പരിശോധനയിൽ രോഗമുണ്ടെന്ന് സംശയം തോന്നിയ അഞ്ച് പേരെ അബുദാബി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു

175 യാത്രക്കാരുമായാണ് ഇന്നലെ അബുബാദിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശ്ശേരിയിലെത്തിയത്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് വിമാനത്തിൽ കൂടുതലും. ദമാമിൽ നിന്നും ക്വലാലംപൂരിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ കൂടി ഇന്ന് കൊച്ചിയിലെത്തും.

Share this story