കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യമന്ത്രി; ഇന്ത്യയിൽ 13 ദിവസത്തിനുള്ളിൽ രോഗികൾ ഇരട്ടിയാകും

കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യമന്ത്രി; ഇന്ത്യയിൽ 13 ദിവസത്തിനുള്ളിൽ രോഗികൾ ഇരട്ടിയാകും

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുറത്തുനിന്ന് വന്നവരിൽ കൂടുതൽ പോസിറ്റീവ് കേസുകളുണ്ട്. വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരിൽ വൈറൽ ലോഡ് കൂടുതലാണ്

മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യണമെന്ന ഐസിഎംആർ നിർദേശം ഇപ്പോൾ കേരളം നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ കൊവിഡ് പരിശോധനാ രീതി ഫലപ്രദമാണ്. കേരളത്തിനുള്ളിലെ രോഗവ്യാപനം സംബന്ധിച്ച് വലിയ ആശങ്കകളില്ല

കഴിഞ്ഞ ഘട്ടത്തേക്കാൾ ബുദ്ധിമുട്ടുള്ള ഘട്ടമാണിത്. പുറത്തുനിന്ന് നിരവധി ആളുകൾ സംസ്ഥാനത്തേക്ക് മടങ്ങിവരുന്നുണ്ട്. പല മേഖലകളിലും രോഗം പടരുന്ന സാഹചര്യത്തിലാണ് ഇവർ മടങ്ങിയെത്തുന്നത്. എന്നാൽ ആദ്യമൊക്കെ രോഗം കണ്ടുതുടങ്ങിയ സമയത്തായിരുന്നു ആളുകൾ കേരളത്തിൽ എത്തിയത്. ഇന്ത്യയിൽ 13 ദിവസം കൊണ്ട് രോഗികൾ ഇരട്ടിയാകുമെന്നാണ് കണക്കുകളെന്നും മന്ത്രി പറഞ്ഞു

Share this story