കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലേക്ക് പോയ ട്രെയിൻ പാളം തെറ്റി

കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലേക്ക് പോയ ട്രെയിൻ പാളം തെറ്റി

കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ ട്രെയിൻ മംഗലാപുരത്ത് പാളം തെറ്റി. മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം

ട്രെയിന്റെ എഞ്ചിൻ പാളത്തിൽ നിന്നും വേർപ്പെട്ട് പുറത്തേക്ക് പോയി മണ്ണിൽ പൂണ്ടുപോയ നിലയിലാണ്. മംഗലാപുരത്ത് നിന്നുമുള്ള റെയിൽവേ എൻജിനീയറിംഗ് വിഭാഗമെത്തിയാണ് പാളത്തിൽ നിന്നും വേർപ്പെട്ട എൻജിൻ ട്രെയിനിൽ നിന്നും മാറ്റിയത്.

മണിക്കൂറുകൾക്ക് ശേഷം പുതിയ എൻജിനുമായി ട്രെയിൻ യാത്ര പുനരാരംഭിച്ചു. മണ്ണിൽ പൂണ്ടുപോയ എൻജിൻ ഉയർത്താനുള്ള ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ട്രെയിൻ തിരൂരിൽ നിന്ന് യാത്ര ആരംഭിച്ചത്. 1452 തൊഴിലാളികളാണ് വണ്ടിയിലുള്ളത്‌

Share this story