പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തു

പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തു

പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു.

പാലാ അസിസ്റ്റന്റ് ബിഷപ്പ് ഉള്‍പ്പെടെ 50 പുരോഹിതന്മാര്‍ രക്തം ദാനം ചെയ്തു എന്നും പാലാ രൂപത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

 

പ്രകൃതിക്ഷോഭംമൂലം ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുകോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനമായിട്ടുണ്ട്. സംസ്ഥാന പൊലീസ് കംപ്ലൈന്റ്് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്റെ കാലാവധി മെയ് 31 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്ന സൊസൈറ്റിയായ സംസ്ഥാന ആരോഗ്യ ഏജന്‍സിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ മന്ത്രിസഭ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story