എന്തെല്ലാം എതിർക്കണമെന്നതിൽ ഗവേഷണം നടത്തുകയാണ് പ്രതിപക്ഷം: മുഖ്യമന്ത്രി

എന്തെല്ലാം എതിർക്കണമെന്നതിൽ ഗവേഷണം നടത്തുകയാണ് പ്രതിപക്ഷം: മുഖ്യമന്ത്രി

എന്തെല്ലാം കാര്യങ്ങൾ എതിർക്കണമെന്നതിൽ ഗവേഷണം നടത്തുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പ്രതിപക്ഷ ആരോപണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

പ്രതിപക്ഷം ഒരു തെറ്റിദ്ധാരണയിലാണ്. എന്തിലെല്ലാം എതിർത്ത് നടത്താമെന്ന ഗവേഷണത്തിലാണ് അവർ. ഇപ്പോൾ പരീക്ഷയാണ് വിഷയം. പരീക്ഷ നേരത്തെ ഗുരുതര സാഹചര്യമായതിനാലാണ് മാറ്റിവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രാനുമതി ലഭിച്ചതിനെ തുടർന്ന് മെയ് 26 മുതൽ 31 വരെ പരീക്ഷകൾ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story