കൊവിഡ് പ്രതിരോധത്തിനായി സൃഷ്ടിച്ചത് 6700 താത്കാലിക തസ്തികകൾ; മാസ്‌ക് ധരിക്കാൻ പ്രത്യേക ക്യാംപയിൻ

കൊവിഡ് പ്രതിരോധത്തിനായി സൃഷ്ടിച്ചത് 6700 താത്കാലിക തസ്തികകൾ; മാസ്‌ക് ധരിക്കാൻ പ്രത്യേക ക്യാംപയിൻ

സംസ്ഥാനത്ത് 948 താത്കാലിക തസ്തികകൾ കൂടി ആരോഗ്യവകുപ്പിൽ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ 6700 താത്കാലിക തസ്തികകളാണ് ഇതിനോടകം സൃഷ്ടിച്ചത്. ഇവരെ കൊവിഡ് കെയർ സെന്ററുകൾ, കൊവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ നിയമിക്കും

38 ഡോക്ടർമാർ, 15 സ്‌പെഷ്യലിസ്റ്റ്, 20 ഡെന്റൽ സർജൻമാർ, 72 സ്റ്റാഫ് നഴ്‌സ്, 162 നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ 21 തരം തസ്തികകളിലാണ് താത്കാലിക നിയമനം നടത്തിയത്. കുട്ടിപ്പോലീസ് വഴി മാസ്‌ക് ധരിക്കാനായി പ്രത്യേക ക്യാംപയിൻ ആരംഭിക്കും. ഐജിമാരായ ശ്രീജിത്തും പി വിജയനും സംസ്ഥാന തലത്തിൽ പദ്ധതി ഏകോപിപ്പിക്കും.

കൊവിഡ് രോഗം ഭേദമായവരെ ചിലയിടത്തെങ്കിലും സമൂഹം ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്താൻ എസ് പി സി പ്രത്യേക പദ്ധഥി നടപ്പാക്കും. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 3966 പേർക്കെതിരെ കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിന് 12 പേർക്കെതിരെയും കേസെടുത്തു.

Share this story