കെ എസ് ആർ ടി സി സർവീസുകൾ സംസ്ഥാനത്ത് ആരംഭിച്ചു; തിരുവനന്തപുരത്ത് മാത്രം 499 സർവീസുകൾ

കെ എസ് ആർ ടി സി സർവീസുകൾ സംസ്ഥാനത്ത് ആരംഭിച്ചു; തിരുവനന്തപുരത്ത് മാത്രം 499 സർവീസുകൾ

കൊവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസുകൾ കെ എസ് ആർ ടി സി ഇന്ന് മുതൽ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെല്ലാം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ജില്ലയ്ക്കുള്ളിൽ മാത്രമാണ് സർവീസുകൾ

രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് സർവീസ്. യാത്രക്കാരുടെ ആവശ്യം പരിശോധിച്ച് സർവീസ് ക്രമീകരിക്കാനാണ് കെ എസ് ആർ ടി സി ഉദ്ദേശിക്കുന്നത്. അമ്പത് ശതമാനത്തോളം ജീവനക്കാരെ നിയോഗിച്ചാണ് സർവീസ്

സംസ്ഥാനത്താകെ 1850 ഷെഡ്യൂൾ സർവീസുകൾ ജില്ലാ അടിസ്ഥാനത്തിൽ ആരംഭിക്കുമെന്നാണ് ഗതാഗത മന്ത്രി അറിയിച്ചത്. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. മുൻ വാതിലിലൂടെ പുറത്തിറങ്ങണം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു മാത്രമേ യാത്ര അനുവദിക്കൂ. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കി ശേഷമാകണം ബസിനകത്ത് പ്രവേശിപ്പിക്കേണ്ടത്.

തിരുവനന്തപുരം ജില്ലയിൽ 499 സർവീസുകളും കൊല്ലത്ത് 208 സർവീസുകളും കെ എസ് ആർ ടി സി നടത്തും. പത്തനംതിട്ട 93, ആലപ്പുഴ 122, കോട്ടയം 102, ഇടുക്കി 66, എറണാകുളം 206, തൃശ്ശൂർ 92, പാലക്കാട് 65, മലപ്പുറം 49, കോഴിക്കോട് 83, വയനാട് 97, കണ്ണൂർ 100, കാസർകോട് 68 വീതമാണ് സർവീസുകൾ

Share this story