എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. മെയ് 26ന് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂൺ ആദ്യ വാരം പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പരീക്ഷ മാറ്റിവെച്ചത്.

നാലാം ഘട്ട ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾക്കൊപ്പം സ്‌കൂൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് പരീക്ഷ മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂൺ ആദ്യ വാരം മാർഗനിർദേശം പുറത്തിറക്കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ ജൂൺ ആദ്യവാരത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ മാർഗനിർദേശം വന്ന ശേഷം പുതിയ തീയതി തീരുമാനിക്കും.

Share this story