ഹോം ക്വാറന്റൈൻ ലംഘനം: സംസ്ഥാനത്ത് നാല് ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 121 കേസുകൾ

ഹോം ക്വാറന്റൈൻ ലംഘനം: സംസ്ഥാനത്ത് നാല് ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 121 കേസുകൾ

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തി വീടുകളിൽ കഴിയുന്നവർ ഹോം ക്വാറന്റൈൻ ലംഘിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 121 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്. ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകളെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു

കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്വാറന്റൈൻ ലംഘനം നടന്നിരിക്കുന്നത്. നാല് ദിവസത്തിനിടെ 81 പേർക്കെതിരെയാണ് ജില്ലയിൽ കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത ജില്ലയും കാസർകോടായിരുന്നു. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ജില്ല തിരിച്ചുവന്നത്. എന്നാൽ നിലവിൽ പുറത്തുനിന്ന് എത്തുന്നവർ സർക്കാർ നിർദേശങ്ങളെ അവഗണിക്കുകയാണ്

കോട്ടയം ജില്ലയിൽ ആറ് കേസും വയനാട്, പാലക്കാട് ജില്ലകളിൽ അഞ്ച് കേസുകൾ വീതവുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവർക്കൊപ്പം വിമാനത്തിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്നവർ ഹോം ക്വാറന്റൈൻ ലംഘിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.

Share this story