കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരൻ

കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരൻ

കള്ളപ്പണ കേസ് പിൻവലിപ്പിക്കാൻ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് നേരിട്ട് പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരൻ. പരാതിക്ക് പിന്നിൽ ചില ലീഗ് നേതാക്കളാണെന്ന് പറയാൻ ഇബ്രാഹിം കുഞ്ഞ് നിർബന്ധിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു

ഇബ്രാഹിംകുഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കള്ളപ്പണക്കേസ് പിൻവലിക്കാൻ എഗ്രിമെന്റ് ഒപ്പിടാനും നിർബന്ധിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. വിവരങ്ങൾ ചോർത്തി നൽകിയതും പരാതി നൽകാൻ പ്രേരിപ്പിച്ചതും ലീഗ് നേതാക്കളാണെന്ന് പറഞ്ഞെഴുതിയാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം

ഇതുസംബന്ധിച്ച് എഗ്രിമെന്റിന്റെ പകർപ്പും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കി. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായ ഇബ്രാഹിം കുഞ്ഞ് നോട്ടുനിരോധനം നിലവിൽ വന്ന 2016 നവംബറിൽ കൊച്ചിയിലുള്ള പത്രത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതി വഴി ലഭിച്ചതാണ് ഈ പണമെന്നാണ് ആരോപണം.

Share this story