കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രി പിണറായി ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ചു

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രി പിണറായി ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ചു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച സർവകക്ഷി യോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. നേരത്തെ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പ്രവാസികളും ഇതരസംസ്ഥാനത്ത് നിന്നുള്ള മലയാളികളും നാട്ടിലേക്ക് വരുന്ന സാഹചര്യത്തിലും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ഇനിയെന്തെല്ലാം പ്രതിരോധ നടപടികളാണ് സംസ്ഥാനം സ്വീകരിക്കേണ്ടതെന്ന് യോഗം ചർച്ച ചെയ്യും. എന്നാൽ സർവകക്ഷി യോഗത്തിന് തീയതി തീരുമാനിക്കുന്നതിന് മുമ്പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയില്ലെന്ന വിമർശനവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

വിമർശനമുണ്ടെങ്കിലും യോഗത്തിൽ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ചൊവ്വാഴ്ച എംഎൽഎമാരുടെയും എംപിമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക.

Share this story