യാത്രക്കാരെ കുത്തിനിറച്ച് സർവീസ്; സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു, ജീവനക്കാർ അറസ്റ്റിൽ

യാത്രക്കാരെ കുത്തിനിറച്ച് സർവീസ്; സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു, ജീവനക്കാർ അറസ്റ്റിൽ

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ഒക്കെ ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ചു പോയ സ്വകാര്യ ബസ് പോലീസ് പിടികൂടി. വാടനാപ്പള്ളി-തൃശ്ശൂർ റൂട്ടിലോടുന്ന കെ എൽ ഡബ്ല്യു 5722 നമ്പർ സുമംഗലി ബസാണ് പിടികൂടിയത്.

കൊവിഡ് വ്യാപനത്തിന് കാരണമാകുന്നവിധം സർക്കാർ നിയമം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ ഓടിയ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തിയും ആളുകളെ നിർത്തിയുമാണ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ അയ്യന്തോളിയിൽ വെച്ചാണ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

കടുത്ത നിയന്ത്രണങ്ങളോടെ ബസ് സർവീസ് നടത്താനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. സാമൂഹിക അകലം പാലിക്കണം. എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്തരുത്. സാനിറ്റൈസർ വേണമെന്നതടക്കമുള്ള നിർദേശമാണ് സർക്കാർ നൽകിയത്. കുറച്ചു യാത്രക്കാരെ കൊണ്ടുപോകുന്നത് കൊണ്ടുള്ള നഷ്ടം നികത്താനായി ബസ് ചാർജ് വർധന സർക്കാർ നടപ്പാക്കുകയും ചെയ്തിരുന്നു.

Share this story