എംഎൽഎമാർക്കൊപ്പം പങ്കെടുക്കാനില്ല; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംബന്ധിക്കില്ലെന്ന് കെ മുരളീധരൻ

എംഎൽഎമാർക്കൊപ്പം പങ്കെടുക്കാനില്ല; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംബന്ധിക്കില്ലെന്ന് കെ മുരളീധരൻ

കൊവിഡ് പ്രതിരോധം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. ലോക്ക് ഡൗൺ തീരാൻ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എംപിമാരെ ഓർമ വന്നത്. ഇപ്പോഴാണ് കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നത്.

യുഡിഎഫ് യോഗം ബഹിഷ്‌കരിക്കില്ല. എന്നാൽ താൻ ഈ യോഗത്തിൽ പങ്കെടുക്കില്ല. എംപിമാർ മാത്രമായി യോഗം വിളിക്കണം. എംഎൽഎമാർക്കൊപ്പമുള്ള യോഗത്തിൽ പങ്കെടുക്കാനില്ല.

മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ഒരു മാസത്തേക്ക് നീട്ടി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാഹി സ്വദേശി മരിച്ചത് കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്. മരണത്തിന്റെ കണക്കിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കരുതെന്നും കെ മുരളീധരൻ.

Share this story