മുംബൈയിൽ നിന്നുള്ള ട്രെയിനിൽ കണ്ണൂരിൽ ഇറങ്ങിയത് 400 പേർ; വിവരശേഖരണം സർക്കാരിന് തലവേദനയാകും

മുംബൈയിൽ നിന്നുള്ള ട്രെയിനിൽ കണ്ണൂരിൽ ഇറങ്ങിയത് 400 പേർ; വിവരശേഖരണം സർക്കാരിന് തലവേദനയാകും

മുംബൈയിൽ നിന്നും കണ്ണൂരിൽ ഇറങ്ങിയത് 400 യാത്രക്കാർ.1600 പേരുമായാണ് ട്രെയിൻ വന്നത്. ഇതിൽ നാല് ജില്ലകളിലേക്കുള്ള 400 പേരാണ് കണ്ണൂരിൽ ഇറങ്ങിയത്. ഇവരെ ബസുകളിൽ പ്രത്യേകം കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

എത്തിയവരിൽ പലരും ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവരാണെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ റെയിൽവേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരെയും നേരത്തെ രജിസ്റ്റർ ചെയ്തവരെയും മാത്രമാണ് വീടുകളിലേക്ക് വിടുന്നത്.

യാതൊരു വിവരവും നൽകാതെയാണ് ട്രെയിൻ കേരളത്തിലേക്ക് എത്തിയത്. രാവിലെ 11 മണിക്ക് മാത്രമാണ് ട്രെയിന്റെ വിവരം അധികൃതർ അറിയുന്നത്. 1600 പേരുടെ പാസഞ്ചേഴ്‌സ് ലിസ്റ്റും സംസ്ഥാനത്തിന്റെ പക്കലില്ല. ട്രെയിനിന് കണ്ണൂരാണോ കാസർകോടാണ് സ്‌റ്റോപ്പുള്ളതെന്ന കാര്യത്തിലും വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു

തൃശ്ശൂർ, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് ഇനി സ്റ്റോപ്പുള്ളത്. കോൺഗ്രസിന്റെ അഭ്യർഥനയെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ ട്രെയിൻ ഏർപ്പാടാക്കിയത്.

Share this story