രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്നു; അഞ്ച് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്
രാജ്യത്ത് ഉഷ്ണതരംഗം തുടരുന്നു. വിദർഭ, മധ്യപ്രദേശ്, ഗുജറാത്ത് മേഘലകളിൽ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് ഡൽഹി, പഞ്ചാബ്, ഹരിയാണ, ഛഢിഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ടും കിഴക്കൻ ഉത്തർപ്രദേശിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവിൽ ഇന്ന് കൂടതൽ ചൂട് അനുഭവപ്പെട്ടിരുന്നു.
ഹരിയാന, ഡൽഹി. രാജസ്ഥാൻ, മധ്യപ്രദേശ്. തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിലെ സോനേഗാവിൽ ഇന്ന് 46.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാജസ്ഥാനിലെ പിലാനിയിലാണ് കൂടുതൽ 46.7 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടത്. ഡൽഹിയിൽ ഇന്ന് 46 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു. രണ്ട് ദിവസം ഇതേ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
