സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനൽ സ്വഭാവം; കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛൻ

സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനൽ സ്വഭാവം; കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛൻ

കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ മകനെ വിട്ടുകിട്ടണമെന്ന് അച്ഛൻ വിജയസേനൻ. സൂരജിന്റെ വീട്ടുകാർക്കും ക്രിമിനൽ സ്വഭാവമാണെന്നും അവർക്കൊപ്പം മകനെ വളർത്തുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറുമകനെ വിട്ടു കിട്ടണമെന്ന ആവശ്യം കാണിച്ച് കോടതിയെ സമീപിക്കുമെന്നും കഴിഞ്ഞ ആറുമാസമായി മകളെ കൊല്ലാൻ സൂരജ് ശ്രമിച്ചിരുന്നുവെന്നുള്ള വിവരമാണ് ലഭിക്കുന്നതെന്നും ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഉത്രയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് വിജയസേനന്‍റെ പ്രതികരണം.

ഒന്നര വയസുള്ള മകനാണ് ഉത്രയ്ക്കും സൂരജിനും ഉള്ളത്. ഉത്രയെ കൊന്ന ശേഷം മകനെ സൂരജ് ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നു. ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളുടെ കൂടെ മകളുടെ കുഞ്ഞ് വളരുന്നത് ആലോചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

Share this story