ഉത്ര കൊലക്കേസ്; സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഉത്ര കൊലക്കേസ്; സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഉത്ര കൊലക്കേസിൽ ഒന്നാം പ്രതി സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്.

സൂരജി​​​ന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണ മുറിയിലും ടെറസിലും പൊലീസ്​ സൂരജുമായി തെളിവെടുപ്പ്​ നടത്തി. ഉത്ര ആദ്യം പാമ്പിനെ കണ്ടുവെന്ന്​ പറയുന്ന കോണിപ്പടിയിലെത്തിച്ചും സംഭവം വിശദീകരിച്ചു.

പൊലീസ്​ സൂരജിനെ വീട്ടിലെത്തിച്ചശേഷം ബന്ധുക്കളെ കണ്ട സൂരജ്​ പൊട്ടിക്കരഞ്ഞു. താൻ കുറ്റം ചെയ്​തിട്ടില്ലെന്നും പൊലീസ്​ തെളിവുകൾ കൃത്രിമമായി നിർമിക്കുകയാണെന്നും കേസ്​ കെട്ടിച്ചമച്ചതാണെന്നും മാധ്യമങ്ങളോ​ടും ബന്ധുക്കളോടും ആവർത്തി

Share this story