സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെലങ്കാന സ്വദേശി അഞ്ചയ്യ ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകാനായി മെയ് 22ന് രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ മാറിക്കയറിയാണ് അഞ്ചയ്യയും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്.

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രോഗം സ്ഥിരീകരിച്ച 5 പേർ ഒഴികെ മറ്റെല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇന്ന് മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

ഇന്ന് രോഗബാധിതരായവരിൽ 18 പേർ കാസർകോട് ജില്ലക്കാരാണ്. പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂരിൽ 10 പേർക്കും തിരുവനന്തപുരം 7, തൃശ്ശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒന്ന് വീതം പേർക്കുമാണ് രോഗം ബാധിച്ചത്. രോഗമുക്തി നേടിയത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്ക് വീതമാണ്.

Share this story