സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ടോക്കൺ ഇല്ലാതെ എത്തിയാൽ കേസ്

സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും; ടോക്കൺ ഇല്ലാതെ എത്തിയാൽ കേസ്

സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ മദ്യം ലഭിക്കും. ബെവ് ക്യൂ ആപ്പ് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്. ഇന്ന് മദ്യം വാങ്ങാനുള്ള ടോക്കണാണ് ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്നത്.

ഇതുവരെ രണ്ട് ലക്ഷത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് ആപ്പ് സജ്ജമായത്. രാവിലെ ആറ് മണി വരെ ബുക്കിംഗ് നടത്താൻ സമയം അനുവദിച്ചിരുന്നത്. എന്നാലിത് രാവിലെ ഒമ്പത് മണി വരെ നീട്ടി നൽകി.

ആപ്പ് വഴി ടോക്കൺ ലഭിച്ചവർക്ക് രാവിലെ ഒമ്പത് മണി മുതൽ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവർക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാൻ സാധിക്കുകയുള്ളൂ. ടോക്കണിലെ ക്യൂ ആർ കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നൽകുക. എസ് എം എസ് മുഖേനയും മദ്യം വാങ്ങാം. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിലെത്തിയാൽ കേസ് എടുക്കും. അഞ്ച് പേരിൽ കൂടുതൽ പേർ കൗണ്ടറിന് മുന്നിൽ പാടില്ലെന്നും നിർദേശമുണ്ട്.

Share this story