കൊല്ലത്ത് മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പോലീസ്

കൊല്ലത്ത് മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പോലീസ്

കൊല്ലം തൃക്കോവിൽവട്ടം പുതുച്ചിറ ഏലാതോടിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സാഹചര്യത്തെളിവുകൾ കൊലപാതകമെന്നാണ് സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൊറ്റങ്കര പേരൂർ കല്ലുവിള പുത്തൻവീട്ടിൽ തങ്ങൾകുഞ്ഞ്(67)ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ മൊബൈൽ ഫോണും ഒരു കവറും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. കവറിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്നാണ് മരിച്ചയാളെ മനസ്സിലായത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ മരത്തിന്റെ ഭാഗങ്ങളും കത്തിയ നിലയിലാണ്. മരത്തിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചതാകാമെന്നാ് പോലീസ് സംശയിക്കുന്നത്.

ലോറി ഉടമയും ഡ്രൈവറുമായിരുന്ന തങ്ങൾക്കുഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്വത്തുക്കൾ വിറ്റ ശേഷം ഓടനാവട്ടത്ത് വാടകക്ക് താമസിക്കുകയായിരുന്നു. പലഹാര നിർമാണ ജോലികൾ ചെയ്താണ് ഇയാൾ ജീവിച്ചു വരുന്നത്. ഭാര്യ നസീമയും മകൾ നിഷയും മരുമകനൊപ്പം സൗദിയിലാണ്.

Share this story