റോഡിലൂടെ പോയ ആൾ കല്ലെറിയുന്നതായി ആംഗ്യം കാണിച്ചു; കാർ വെട്ടിക്കുന്നതിനിടെ ഇടിച്ചു മറിഞ്ഞ് നാല് പേർക്ക് പരുക്ക്

റോഡിലൂടെ പോയ ആൾ കല്ലെറിയുന്നതായി ആംഗ്യം കാണിച്ചു; കാർ വെട്ടിക്കുന്നതിനിടെ ഇടിച്ചു മറിഞ്ഞ് നാല് പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് തോട്ടക്കാട് പാലത്തിന് സമീപം കാർ മറിഞ്ഞ് നാല് പേർക്ക് പരുക്കേറ്റു. പേരൂർക്കട അമ്പലംമുക്ക് ശ്രീധന്യ ഹെവനിൽ കിഷോർ ബാബു, പ്രിയ, കാർത്തിക കിഷോർ, ദേവിക കിഷോർ എന്നിവർക്കാണ് പരുക്കേറ്റത്.

കിഷോർ ബാബുവിന്റെ ഹരിപ്പാടുള്ള കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തോട്ടക്കാട് പാലത്തിന് സമീപം റോഡിലൂടെ പോകുന്നയാൾ കാറിന് നേരെ കല്ലെറിയുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ച ഡ്രൈവർ വാഹനം വലത്തോട്ട് വെട്ടിക്കുകയും സർവേ കുറ്റിയിൽ ഇടിച്ച് വാഹനം മറിയുകയുമായിരുന്നു

മാനസികാസ്വസ്ഥ്യമുള്ള ആളാണ് കല്ലെറിയുന്നതായി ആംഗ്യം കാണിച്ചതെന്ന് പോലീസ് പറയുന്നു. കാർത്തിക് കിഷോറാണ് വാഹനം ഓടിച്ചിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല

Share this story