ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ജയിൽ പുള്ളികൾ; എയർ ഇന്ത്യയുടെ കാബിൻ ക്രൂ അംഗങ്ങൾക്കും ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ജയിൽ പുള്ളികൾ; എയർ ഇന്ത്യയുടെ കാബിൻ ക്രൂ അംഗങ്ങൾക്കും ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ്

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ജയിൽ പുള്ളികൾ. തിരുവനന്തപുരം, നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ ജയിലിൽ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ ജയിലിലും വീടുകളിലുമായി നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പ്രതികൾ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് അന്തേവാസികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നേരത്തെ കണ്ണൂർ സബ് ജയിലിലെ തടവുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

എയർ ഇന്ത്യയുടെ രണ്ട് കാബിൻ ക്രൂ അംഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ ആരോഗ്യ പ്രവർത്തകയാണ്. 62 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 23 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഇന്ന് പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തിട്ടുണ്ട്.

Share this story