സമ്പർക്ക രോഗികൾ കണ്ണൂരിൽ കൂടുന്നു; കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

സമ്പർക്ക രോഗികൾ കണ്ണൂരിൽ കൂടുന്നു; കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

സമ്പർക്കം മൂലം കൊവിഡ് ബാധിക്കുന്നതിന്റെ തോത് കണ്ണൂർ ജില്ലയിൽ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിൽ ആവശ്യമെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണ്. കണ്ണൂർ ജില്ലയിലിത് 20 ശതമാനമാണ്. ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളിൽ 19 എണ്ണം സമ്പർക്കത്തിലൂടെ വന്നതാണ്. കണ്ണൂരിൽ കൂടുതൽ കർക്കശ നിലപാടിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങളാണ്. അതിനനുസരിച്ചുള്ള നടപടികളുണ്ടാകും. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്താൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story