കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന തൃശ്ശൂർ സ്വദേശിനിയുടെ നില അതീവ ഗുരുതരം

കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന തൃശ്ശൂർ സ്വദേശിനിയുടെ നില അതീവ ഗുരുതരം

മുംബൈയിൽ നിന്നുമെത്തി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 80കാരിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഇന്നലെ മുംബൈയിൽ നിന്നും എറണാകുളത്ത് എത്തിയ വൃദ്ധയാണ് അത്യാസന്ന നിലയിൽ കഴിയുന്നത്.

ഇന്നലെ നടത്തിയ സാംപിൾ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവർക്കൊപ്പം യാത്ര ചെയ്തവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. പ്രമേഹം മൂർച്ഛിച്ചതും ന്യൂമോണിയ ബാധിച്ചതുമാണ് ഇവരുടെ ആരോഗ്യനില വഷളാക്കുന്നത്.

വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിൽ സാരമായ പ്രശ്‌നങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മരുന്നുകളോട് ഇവർ പ്രതികരിക്കുന്നുണ്ട്. തൃശ്ശൂർ സ്വദേശിനിയാണ് ഇവർ.

Share this story