സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് ചികിത്സയിൽ കഴിഞ്ഞ പത്തനംതിട്ട സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് ചികിത്സയിൽ കഴിഞ്ഞ പത്തനംതിട്ട സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അബൂദാബിയിൽ നിന്ന് ഈ മാസം 11ന് നാട്ടിലെത്തിയ ജോഷി(65)യാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് ജോഷി

പുലർച്ചെ 2 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കോട്ടയം മെഡിക്കൽ കോളജിലാണ് ജോഷി ചികിത്സയിൽ കഴിഞ്ഞിരുന്നത്. കടുത്ത പ്രമേഹ രോഗി കൂടിയായിരുന്നു ഇദ്ദേഹം

സംസ്ഥാനത്ത് ഇന്നലെയും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തെലങ്കാന സ്വദേശിയായ അഞ്ജയ്യ ആണ് തിരുവനന്തപുരത്ത് മരിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ മാറിക്കയറിയാണ് ഇദ്ദേഹവും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്.

Share this story