ഉത്ര വധക്കേസ്: സൂരജിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ പോലീസിന് നിർദേശം നൽകി

ഉത്ര വധക്കേസ്: സൂരജിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ പോലീസിന് നിർദേശം നൽകി

കൊല്ലം ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദേശിച്ചു. സൂരജിന്റെ അച്ഛനും അമ്മക്കും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാനാണ് നിർദേശം. പത്തനംതിട്ട എസ് പിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയതായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. കേസെടുത്ത് രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ പുരോഗതി അറിയിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story