മലപ്പുറത്ത് കിണറിടിഞ്ഞു വീണു രണ്ട് പേർ മണ്ണിനടിയിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് കിണറിടിഞ്ഞു വീണു രണ്ട് പേർ മണ്ണിനടിയിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം താനൂരിൽ കിണറിടിഞ്ഞുവീണ് രണ്ട് പേർ മണ്ണിനടിയിൽപ്പെട്ടു. ഉപ്പളം സ്വദേശികളായ വേലായുധൻ, അച്യുതൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അറുപതിനടുത്ത് പ്രായമുള്ളവരാണ് ഇരുവരും

വീടിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാല് പേരാണ് പണിക്കുണ്ടായിരുന്നത്. ഇതിൽ അച്യുതനും വേലായുധനും കിണറിനുള്ളിലും മറ്റ് രണ്ട് പേർ പുറത്തുമായിരുന്നു

രാവിലെ ഒമ്പത് മണിയോടെ കിണറിന്റെ മുകൾഭാഗം ഇടിഞ്ഞ് മണ്ണ് ഉള്ളിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Share this story