ബെവ് ക്യൂ ആപ്പ് തകർന്നു, ഫെയർകോഡ് അധികൃതർ മുങ്ങി; മദ്യവിതരണം പ്രതിസന്ധിയിൽ

ബെവ് ക്യൂ ആപ്പ് തകർന്നു, ഫെയർകോഡ് അധികൃതർ മുങ്ങി; മദ്യവിതരണം പ്രതിസന്ധിയിൽ

സംസ്ഥാനത്തിന് മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യൂ ആപ്പ് പരാജയപ്പെട്ടു. തുടർച്ചയായ രണ്ടാം ദിവസവും ആപ് തകരാറിലായതോടെ ആപ്പ് നിർമാതാക്കളായ ഫെയർകോഡ് അധികൃതർ ഒരു വിശദീകരണവും നൽകാതെ മുങ്ങി. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ്ബുക്ക് പേജിൽ നിന്ന് ഇവർ നീക്കം ചെയ്തിട്ടുമുണ്ട്

ആപ്പ് തകർന്നതോടെ മദ്യവിൽപ്പനയും അനിശ്ചിതത്വത്തിലായി. ഇതോടെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ച ഉന്നതതല യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. ബെവ് ക്യൂ ആപ്പ് ഒഴിവാക്കാനാണ് സാധ്യത കൂടുതലും. തുടർച്ചയായ രണ്ടാം ദിവസവും ആപ്പ് നിശ്ചലമായതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ സ്വകാര്യ ബാറുകൾ മദ്യം വിതരണം ചെയ്തു

ആപ്പ് ഒഴിവാക്കി നേരിട്ടുള്ള വിൽപ്പനയെന്ന രീതിയിലുള്ള ആലോചനയും സർക്കാർ തലത്തിലുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെല്ലാം ഇന്ന് മുതൽ ശരിയാകുമെന്നതായിരുന്നു ഫെയർകോഡ് ഇന്നലെ പറഞ്ഞിരുന്നത്. പക്ഷേ ഇന്നും ഇതേ തകരാർ നിലനിന്നതോടെയാണ് ഫെയർകോഡ് അധികൃതർ ഓഫീസും പൂട്ടി മുങ്ങിയത്.

ആപ്പും എസ്എംഎസ് നൽകേണ്ട മൊബൈൽ സേവന ദാതാക്കളും തമ്മിലെ ലിങ്കിൽ പ്രശ്‌നമുണ്ടെന്നാണ് ഫെയർകോഡ് സർക്കാരിനെ അറിയിച്ചത്. ആപ്പ് ഒഴിവാക്കി പഴയ രീതിയിൽ വിൽപ്പന വേണമെന്നാണ് ബാറുടമകൾ ആവശ്യപ്പെടുന്നത്.

Share this story