പാലക്കാട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റു മരിച്ചു

പാലക്കാട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റു മരിച്ചു

പാലക്കാട് സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ചു. കഞ്ചിക്കോട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനായ പി എം ജോൺ എന്നയാളാണ് അടിയേറ്റ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പതിനൊന്നരയോടെ ഹോസ്റ്റൽ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറിയ ആളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമി കമ്പിവടി കൊണ്ട് ജോണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story