മദ്യവിതരണത്തിലെ താളപ്പിഴകൾ പരിഹരിക്കാൻ താത്കാലിക ബദൽ സംവിധാനവുമായി ബെവ്‌കോ

മദ്യവിതരണത്തിലെ താളപ്പിഴകൾ പരിഹരിക്കാൻ താത്കാലിക ബദൽ സംവിധാനവുമായി ബെവ്‌കോ

മദ്യവിതരണത്തിലെ ആശങ്ക പരിഹരിക്കുന്നതിനായി ബെവ്‌കോ ബദൽ മാർഗങ്ങൾ തേടുന്നു. ക്യൂ ആർ കോഡ് സ്‌കാനിംഗിന് പകരം ആപ്പിൽ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകും. ക്യൂ ആർ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവർക്ക് മദ്യം നൽകാനാണ് തീരുമാനം

പലയിടങ്ങളിലും ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാൻ കഴിയാത്തത് മദ്യവിതരണത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇതിനാലാണ് താത്കാലിക സംവിധാനമെന്ന നിലയിൽ പട്ടിക നോക്കി മദ്യം നൽകാൻ തീരുമാനിച്ചതെന്ന് ബെവ്‌കോ എംഡി അറിയിച്ചു.

അതേസമയം ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി ഫെയർ കോഡ് കമ്പനി അറിയിച്ചു. ആപ്പ് പൂർണമായും പ്രവർത്തന സജ്ജമായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഒടിപി ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കാൻ കഴിഞ്ഞു. മൂന്ന് ഒടിപി സേവന ദാതാക്കളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ഒരു സേവന ദാതാവിന്റെ സൗകര്യമാണ് ഉപയോഗിക്കുന്നത്. തടസ്സം നേരിട്ടാൽ ഓട്ടോമാറ്റിക്കായി അടുത്ത ദാതാവിലേക്ക് മാറുമെന്ന് കമ്പനി അറിയിച്ചു.

Share this story